പയ്യന്നൂര്‍: ഏറെ വിവാദമായ പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ തന്നെ കൊറ്റി ജുമാ മസ്ജിദ് ഭാരവാഹികളായ കെ അബ്ദുൽസലാം, കെ.പി. അബ്ദുൽനാസർ, എ ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2014 ഫെബ്രുവരി 10നാണു പള്ളിയോട് ചേർന്ന മദ്രസക്ക് പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പള്ളി കെട്ടിട നിർമാണം, കുറി നടത്തിപ്പ് എന്നിവ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. 3 വര്‍ഷം മുൻപ് നടന്ന കൊലപാതകത്തിൽ ഏറെ പ്രക്ഷോഭങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ അറസ്റ്റ് ആണിത്. ഒന്നര വര്ഷം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.