കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയിലെ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. രാമന്തളി സ്വദേശികളായ സത്യൻ, ജിതിൻ എന്നിവരണ് ഇന്ന് പുലർച്ചെ പൊലീസ് പിടിയിലായത്. ഇവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ്.
ഒളിവിലായിരുന്ന ഇവരെ ഫോൺ പിന്തുടർന്നാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇതോടെ കേസിൽ പൊലീസ് പിടയിലായവരുടെ എണ്ണം നാലായി. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്.
