തിരുവനന്തപുരം: ഊൺ കൊണ്ടുവരാൻ വൈകിയതിന് എം.എൽ.എ ഹോസ്റ്റലിലെ കാന്‍റീൻ ജീവനക്കാരനെ പിസി ജോർജ്ജ് എം.എൽ.എ മർദ്ദിച്ചെന്ന പരാതിയില്‍ കേസ് എടുത്തു. കാന്‍റീന്‍ ജീവനക്കാരന്‍റെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത് . സംഘം ചേർന്ന് മർദ്ദിക്കുക, അസഭ്യം പറയുക, കൈ കൊണ്ട് മർദ്ദിക്കുക എന്നീ വകുപ്പുകളിലാണ് എംഎല്‍എയ്ക്കെതിരെ കേസ് എടുത്തത്.

കണ്ണിനും ചുണ്ടിനും പരിക്കേറ്റ കാന്‍റീൻ ജീവനക്കാരൻ മനു ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പിസി ജോർജ്ജ് പ്രതികരിച്ചു. നിയമസഭാ അംഗമെന്ന പരിഗണന നല്‍കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.പിസി ജോർജ്ജ് എം.എൽ.എ ഫോണിലൂടെയാണ് കഫേ കുടുംബശ്രീ കാന്ർറീനിൽ വിളിച്ച് ഉച്ചയൂൺ മുറിയിലെത്തിക്കാൻ ആവശ്യപ്പെട്ടത്. തിരക്ക് മൂലം അൽപം വൈകിയെത്തിയ തന്നോട് എം.എൽഎ തട്ടിക്കയറുകയും മർദ്ദിക്കുകയും .കൂടെയുള്ള സഹായിയും തന്നെ മർദ്ദിച്ചതായി മനു പരാതിനൽകി.

ഹോസറ്റൽ ജീവനക്കാരോട് എം.എൽ.എ മുൻപും സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും ഭയംകാരണമാണ് പരാതിപ്പെടാതിരുന്നതെന്നും മനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.