സമീര്‍ അഹമ്മദ്, ദാവൂദ് ബൈദ്, സഹില്‍ ബെയ്ദ് എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരെ അടുത്തദിവസം കോടതിയില്‍ ഹാജരാക്കും. കുട്ടികള്‍ മത സ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വം പാഠഭാഗം ഉള്‍പ്പെടുത്തിയോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊച്ചിയിലെ പീസ് സ്‌കൂള്‍ മാനേജ്‌മെന്റിനേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. 

എന്നാല്‍ പ്രമുഖ വ്യവസാസികള്‍ അടങ്ങുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.  എഫ്‌ഐഐറില്‍ പോലും  ഇവരുടെ പേര് ചേര്‍ക്കാതെ സ്‌കൂള്‍ മാനേജ്‌മെന്റ് എന്ന് മാത്രമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ വിവാദപാഠഭാഗം തങ്ങള്‍ പഠിപ്പിച്ചിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.