റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നാണ് പറയാറ്.

ബെയ്ജിങ്: റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നാണ് പറയാറ്. എന്നാല്‍ ഇത്തരത്തില്‍ ചെയ്തിട്ടും ഒരു അപകടത്തില്‍ നിന്ന് ഭാഗ്യകൊണ്ടാണ് ഒരു യുവതി രക്ഷപ്പെട്ടത്. ചൈനയിലെ ബെയ്ജിങ്ങിലാണ് നടുക്കുന്ന സംഭവം. അമിത വേഗതയില്‍ വരുന്ന കാറിനെ ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവതി റോഡ് മുറിച്ചുകടക്കുകയായിരുന്നു.

എന്നാല്‍ ഡ്രൈവര്‍ പൊടുന്നനെ വെട്ടിച്ചതിനാല്‍ യുവതിയുടെ കാലില്‍ മാത്രമാണ് ഇടിച്ചത്. കൂടാതെ റിയര്‍ വ്യൂ മിറര്‍ തട്ടി കൈയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തെറിച്ചുപോവുകയും ചെയ്തു. യുവതിയുടെ കാലില്‍ ചെറിയ പരിക്കുണ്ട്. സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ ഇതെല്ലാം പതിഞ്ഞു. ഇതോടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.