കുട്ടനാട് വായ്പ തട്ടിപ്പ്  ചങ്ങനാശേരി അതിരൂപത അന്വേഷണം തുടങ്ങി 

ആലപ്പുഴ:കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് മാറ്റി. ഫാ.ജോസഫ് കൊച്ചുതറയ്ക്കാണ് ഇനി കുട്ടനാട് വികസന സമിതിയുടെ ചുമതല. കുട്ടനാട് വായ്പ തട്ടിപ്പിനെക്കുറിച്ച് ചങ്ങനാശേരി അതിരൂപത അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്ന് അതിരൂപത അറിയിച്ചു.

ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.