ചെങ്ങന്നൂര്‍ കാഞ്ഞിരക്കാട് ആറാട്ടുപുഴയ്ക്കടുത്ത് വീടിന്‍റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്ന 30 പേരില്‍ ഒരു കുട്ടി രക്തം ഛര്‍ദ്ദിച്ച നിലയിലാണുള്ളത് (ഫോണ്‍: 8281458132). ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഏറ്റവുമധികം സഹായഭ്യര്‍ത്ഥനകള്‍ വരുന്നത് ചാലക്കുടി- ആലുവ- ചെങ്ങന്നൂര്‍- പറവൂര്‍ മേഖലകളില്‍ നിന്നാണ്. ചാലക്കുടി, അങ്കമാലി, കാലടി എന്നിവിടങ്ങളിലെ വിവിധ പള്ളികളിലും വിടുകളിലുമായി നൂറ് കണക്കിന് പേരാണ് ഇപ്പോഴും സഹായമഭ്യര്‍ത്ഥിക്കുന്നത്. 

കുട്ടനാടും പത്തനംതിട്ടയും ചെങ്ങന്നൂരും ഇനിയും കര കയറിയിട്ടില്ല. നിരവധി കുടുംബങ്ങളാണ് രക്ഷാപ്രവര്‍ത്തകരേയും കാത്ത് ഇവിടങ്ങളില്‍ കഴിയുന്നത്. കുട്ടനാട്ടില്‍ മഴ തുടരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ചെങ്ങന്നൂര്‍ കാഞ്ഞിരക്കാട് ആറാട്ടുപുഴയ്ക്കടുത്ത് വീടിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്ന 30 പേരില്‍ ഒരു കുട്ടി രക്തം ഛര്‍ദ്ദിച്ച നിലയിലാണുള്ളത്. (ഫോണ്‍: 8281458132) 

നോര്‍ത്ത് പറവൂര്‍, പറവൂര്‍, പറവൂരിനടുത്തുള്ള മാവിന്‍ ചുവട് തുടങ്ങി ഈ മേഖലയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്. തുരത്ത്, തത്തപ്പിള്ളി ആശ്രമത്തിനടുത്തും വൈദ്യസഹായം വേണ്ടവരുള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നു ഇവര്‍ക്ക് സഹായമെത്തിക്കാന്‍ വിളിക്കാം- ഡാനി 9744365094, ലിജോ- 91425220 700

ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ ഇനിയും ആളുകളുണ്ടെന്നും, കാലടി സംസ്‌കൃത കോളേജില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉള്‍പ്പെടെ വിവിധ ക്യാമ്പുകളില്‍ ഭക്ഷണമോ കുടിവെള്ളമോ എത്തുന്നില്ലെന്നും സഹായഭ്യര്‍ത്ഥനകള്‍ സൂചിപ്പിക്കുന്നു. 

അടിയന്തര സഹായം വേണ്ടവര്‍ക്കും, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും തുടര്‍ന്നും ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിനെ ബന്ധപ്പെടാം. ഞങ്ങളുടെ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് മെയിലുകളായോ, താഴെ ചേര്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളായോ നിങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം.