ഇടുക്കി: മന്ത്രി സമിതി എത്തുംമുമ്പേ ഭൂമി വിഷയങ്ങളില്‍ റിപ്പോര്‍ട്ട് തയ്യറാക്കാനെത്തിയ സബ് കളക്ടറടങ്ങുന്ന സംഘത്തെ കര്‍ഷകര്‍ തടഞ്ഞു. കൊട്ടാക്കമ്പൂരില്‍ വെച്ച് ഭൂമിയില്‍ പ്രവേശിക്കാന്‍ വനപാലകരെ അനുവധിക്കില്ലെന്നും അവരെ വാഹനത്തില്‍ നിന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം കര്‍ഷകര്‍ ദേവികുളം സബ് കളക്ടര്‍ എം. പ്രേംകുമാറിന്റെ വാഹനം തടഞ്ഞത്.
കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ വനപാലകര്‍ കര്‍ഷകരെ ഇറക്കിവിടാന്‍ ശ്രമിക്കുകയാണ്. കര്‍ഷകരെ വട്ടവടയില്‍ ക്യഷിയിറക്കാന്‍ വിടാതെ വനപാലകര്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. അരമണിക്കുറോളം റോഡില്‍ തടസ്സം സ്യഷ്ടിച്ച കര്‍ഷകരുമായി സബ് കളക്ടര്‍ ചര്‍ച്ചനടത്തിയതിനെ തുര്‍ന്നാണ് ഭൂമിയില്‍ പ്രവേശിക്കാന്‍ ജനങ്ങള്‍ അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ദേവികുളം സബ് കളക്ടറുടെ നേത്യത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ ഷാജി എന്നിവരടങ്ങുന്ന 13 പേരുടെ സംഘം വട്ടവടയിലെത്തിയത്.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജും വിവിധ രാഷ്ട്രീയ നേതാക്കളും വട്ടവട, കൊട്ടാക്കമ്പൂര്‍, കടവരി എന്നിവിടങ്ങളില്‍ കൈയ്യടിക്കിവെച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യറാക്കുന്നതിനാണ് സംഘം എത്തിയത്. പന്ത്രണ്ടുമണിയോടെ എത്തിയ സംഘത്തിന് കര്‍ഷകരുടെ പ്രതിഷേധംമൂലം രണ്ടുണിയോടെയാണ് ഭൂമിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. രാവിലെ കൊട്ടക്കമ്പൂരിലെ വില്ലേജ് ഓഫീസിലെത്തിയ സംഘം ഭൂമി സംബന്ധിച്ചുള്ള രേഖകളുമായാണ് ഭൂമിയില്‍ സന്ദര്‍ശനം നടത്തിയത്.
