ദില്ലി: ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് ബിജെപി എംഎല്‍എ വിക്രം സൈനി. ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ എംഎല്‍എയായ വിക്രം സൈനി മാധ്യമങ്ങളോട് പറഞ്ഞു. 

'ഇന്ത്യയില്‍ ജീവിക്കാന്‍ അരക്ഷിതാവസ്ഥ തോന്നുന്നവരെ ബോംബിട്ട്  കൊല്ലണം. തന്നെ മന്ത്രിയാക്കിയാല്‍ അത്തരക്കാരെ ബോംബെറിഞ്ഞ് കൊല്ലും. രാജ്യത്തിന്‍റെ മൂല്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ക്ക് ഇന്ത്യ വിടാം. ആരാണ് അവരെ തടയുന്നത്. ഇത്തരം രാജ്യദ്രോഹികളെ നിയമപ്രകാരം ശിക്ഷിക്കണം'- വിക്രം സൈനി പറഞ്ഞു. 

ബുലന്ദ്ശഹര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പേടി തോന്നുന്നുവെന്ന നടന്‍ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു എംഎല്‍എ.