കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ ഏത് നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 107.50 മീറ്ററാണ് സംഭരണശേഷി. നിലവിൽ 107.40 മീറ്റാണ് ജലനിരപ്പ്.