. പിടിയിലായ യുവാവ് ഒരു വ്യാപാരിയാണ് എന്നു പറയുന്നു  ഹുഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് ഇയാള്‍

കൊല്‍ക്കത്ത: ബസിനുള്ളില്‍ വച്ചു രണ്ടു സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണു സംഭവം. യുവാവ് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തങ്ങളുടെ ഫേസ്ബുക്ക് പേജിലും കൊല്‍ക്കത്ത പോലീസിന്‍റെ പേജിലും ഷെയര്‍ ചെയ്തതോടെയാണ് പ്രതി പിടിയിലായത്. പിടിയിലായ യുവാവ് ഒരു വ്യാപാരിയാണ് എന്നു പറയുന്നു. ഹുഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് ഇയാള്‍. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.