ഗതാഗത കമ്മീഷണറായിരിക്കെ ആര്‍.ശ്രീലേഖ കോടികളുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ആര്‍ ശ്രീലേഖയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇതിനെതിരെ ഹര്‍ജിക്കാരന്‍ സമ‌ര്‍പ്പിച്ച ആക്ഷേപവും കോടതി പരിഗണിക്കും. ആരോപണം സംബന്ധിച്ച് മുന്‍ എ.ഡി.ജി.പി ടോമിന്‍.ജെ.തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകളും, നിയമലംഘനങ്ങളും നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.