മുലയൂട്ടല്‍; കുമ്മനത്തെയും ശശികലയെയും അധിഷേപിച്ചുള്ള ട്രോളിനെതിരെ പരാതി

First Published 12, Mar 2018, 2:21 PM IST
petition on trolls against Kummanam Rajasekharan and KP Sasikala
Highlights
  • കുമ്മനത്തെയും ശശികലയെയും പരിഹസിച്ച് ട്രോള്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേകരനെയും ഹിന്ദു ഐക്യവേധി അധ്യക്ഷ കെ.പി. ശശികലയെയും പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളിനെതിരെ ഡിജിപിക്ക് പരാതി. ആരോഗ്യമാസികയുടെ മുഖചിത്രമായി വന്ന മുലയൂട്ടല്‍ ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തി കുമ്മനത്തെയും ശശികലയെയും പരിഹസിച്ച് തയ്യാറാക്കിയ ട്രോളിനെതിരെയാണ് പരാതി.

വെറും പരിഹാസം മാത്രമല്ല ട്രോളിലൂടെ നടത്തിയതെന്നും വ്യക്തിഹത്യയാണ് നടത്തിയിരിക്കുന്നതെന്നും ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് ലഭിച്ച പരാതിയില്‍ ആരോപിക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി വട്ടപ്പാറ സ്വദേശി അഡ്വക്കേറ്റ് ഡാനി. ജെ പോള്‍ ആണ് ഡിജിപി ലോക്നാഥ് ബഹറയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രോള്‍ സംഘ് എന്ന ഗ്രൂപ്പിലാണ് ആദ്യം ട്രോള്‍ പ്രത്യക്ഷപ്പെട്ട്. പോസ്റ്റിന്‍റെ ശരിയായ ഉറവിടം കണ്ടെത്തി നടപടിയെടുക്കണെമന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

loader