പുതിയ വില പ്രകാരം തലസ്ഥാനത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചയിലാകട്ടെ പെട്രോളിന് 81.47 രൂപയായപ്പോള്‍ ഡീസൽ 75.38 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 21 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 22 പൈസയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

പുതിയ വില പ്രകാരം തലസ്ഥാനത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചയിലാകട്ടെ പെട്രോളിന് 81.47 രൂപയായപ്പോള്‍ ഡീസൽ 75.38 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില.

തുടര്‍ച്ചയായ പത്ത് ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ മാത്രമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാതിരുന്നത്.