ഗുജറാത്ത് സ്പീക്കറുടെ കസേരയിൽ അജ്ഞാതന്‍!

First Published 4, Apr 2018, 9:23 AM IST
Pics show man sitting on Gujarat Speakers chair
Highlights
  • ഗുജറാത്ത് സ്പീക്കറുടെ കസേരയിൽ അജ്ഞാതന്‍!

ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അംഗങ്ങൾക്കു മാത്രം പ്രവേശിക്കാൻ അനുവാദമുള്ള അതീവ സുരക്ഷയിലുള്ള നിയമസഭയിൽ യുവാവ് പ്രവേശിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.

മാർച്ച് 28നു ബജറ്റ് സമ്മേളനം കഴിഞ്ഞു സഭ പിരിഞ്ഞതിനു ശേഷമുള്ള ദിവസങ്ങളിലാണു ചിത്രമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രമെടുത്തതു മറ്റൊരാളാണെന്നാണ് ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. അതിനാൽ ഒന്നിലേറെപ്പേർ സഭയില്‍ അതിക്രമിച്ചു കടന്നിട്ടുണ്ടെന്നു കരുതുന്നു. ചിത്രം വൈറൽ ആയതിനെ തുടർന്നു സ്പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം നിയമസഭാ സെക്രട്ടേറിയറ്റും പൊലീസും അന്വേഷിക്കും.  

 

 

loader