തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഉദ്ഘാടനം വൈകിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഉദ്ഘാടനം വൈകിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഉദ്ഘാടനം വൈകിപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബണ്ടിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 

നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ട് മാസം വേണ്ടി വരും. മണ്ണ് നീക്കുന്ന ജോലി ശനിയാഴ്ച തുടങ്ങും. കൂടുതൽ വെള്ളം ഒഴുക്കി വിടാൻ പറ്റുന്ന എല്ലാ നടപികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനായി ഒരു പദ്ധതിയും വൈകിപ്പിക്കരുതെന്നാണ് ധാരണയെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.