ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സുപ്രീം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്കുളള സൗകര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന തരത്തില്‍ എ പത്മകുമാര്‍ പ്രസ്താവന നടത്തിയത് തെറ്റിദ്ധാരണയുണ്ടാക്കി. സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന അദ്ദേഹത്തിന്‍റെ നിലപാട് വ്യക്തിപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികളുടെ ഇടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. അതില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന അഭിപ്രായമുളളവരുണ്ട്. മറിച്ച് അഭിപ്രായമുളളവരുമുണ്ട്. ഇതെല്ലാം സുപ്രീം കോടതി പരിശോധിച്ചിട്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന നിലപാട് ആര്‍എസ്എസ് അംഗീകരിച്ചുവല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു.