Asianet News MalayalamAsianet News Malayalam

അമൃതാനന്ദമയിക്ക് ആർജ്ജവമില്ലെന്ന് പിണറായി ; കർമ്മസമിതി യോഗത്തിൽ പങ്കെടുത്തത് തെറ്റ്

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം  അവർ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പിണറായി

pinarayi against Mata Amritanandamayi
Author
Trivandrum, First Published Jan 26, 2019, 4:23 PM IST

തിരുവനന്തപുരം:  മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം  അവർ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പിണറായി

"നാം മുന്നോട്ട്"  എന്ന പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞതിന്റെ പൂർണ രൂപം 

എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തെ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം നേരത്തെ അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios