തിരുവനന്തപുരം: എസ്ഡിപിഐ ആളെക്കൊല്ലി സംഘടനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ആളുകളെ എളുപ്പത്തില്‍ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘനയാണ് എസിഡിപിഐ എന്നു പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എസ്ഡിപിഐയ്ക്കു സ്റ്റേഷനില്‍ സല്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഡിപിഐയോട് എല്‍ഡിഎഫിനു മൃദുസമീപനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആര്‍എസ്എസും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.