ശബരിമല ആചാരങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി വാക് പോര് മുറുകുന്നു. പ്രതിപക്ഷവും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും എതിര്‍പ്പ് ഉയര്‍ത്തുമ്പോഴാണ് പിണറായിയുടെ വിശദീകരണം. ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്നകറ്റാന്‍ എല്ലാ കാലത്തും ശ്രമം നടന്നതായും അതൊന്നും വിജയിക്കില്ലെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവരെന്ന പ്രചാരണമാണ് ആദ്യം പാര്‍ട്ടിക്കെതിരെ ശത്രുക്കള്‍ തുടക്കത്തില്‍ ഉന്നയിച്ചത്. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹര്‍ജ്ജ് തീര്‍ത്ഥാടകര്‍ക്കും ഒരേ മനസ്സോടെയാണ് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. ദേവസ്വം പ്രസിഡണ്ടിനെ ഇന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി രംഗത്തെത്തി. ശബരിമലയിലെ ആചാര സംബന്ധമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. വിമര്‍ശനങ്ങള്‍ക്ക് ഇന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് മറുപടി നല്‍കി. മതപരമായ കാര്യങ്ങളില്‍ മതേതരപാര്‍ട്ടി ഇടപെടേണ്ടെന്ന് പറഞ്ഞ് ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരനും സര്‍ക്കാറിനെ വിമര്‍ശിച്ചു.