തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിർമാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ വിവാദ പ്രസംഗം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുരേന്ദ്രന്‍റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. എന്തും വിളിച്ചു പറയുന്ന ചിലരുടെ വിടുവായത്തം വകവയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
ആര്‍എസ്എസിനൊപ്പം ചില ന്യൂനപക്ഷ വിഭാഗങ്ങളും സംസ്ഥാനത്ത് വര്‍ഗ്ഗീയനിലപാടുകള്‍ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഏതുതരം വര്‍ഗ്ഗീയതയെയും സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിർമാണം പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷം ഇല്ലാതെയാണ് സഭാനടപടികള്‍ പുരോഗമിക്കുന്നത്. സ്ത്രീസുരക്ഷയെ കുറിച്ച് ചോദ്യത്തോര വേള റദ്ദ് ചെയ്ത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയിയിരുന്നു . സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും പ്രതിപക്ഷം ആരോപിച്ചു .
