കരിങ്കൊടി സമരക്കാര്‍ വാടകയ്ക്കു എടുത്തവരെന്ന് മുഖ്യമന്ത്രി. സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത പരിസാഹത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത്. മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന് പിണറായി വിജയന്‍ ആക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി തെരുവില്‍ പ്രസംഗിക്കും പോലെ സഭയില്‍ സംസാരിക്കരുതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രഖ്യാപനം.
സഭ കണ്ടത് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം. കരങ്കൊടി സമരക്കാര്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകയ്‍ക്കെടുത്തവരെന്ന് ആക്ഷേപിച്ച് മുഖ്യമന്ത്രി.
മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. മഷിക്കുപ്പി എടുത്ത് ഷര്‍ട്ടില്‍ പുരട്ടി അക്രമമാരോപിക്കുന്നത് ലജ്ജാകരമെന്ന് പിണറായി വിജയന്‍ . സ്വയം പരിഹാസ്യരായവര്‍ സഭയ്‌ക്കകത്ത് വീണ്ടും പരിഹാസ്യരാകരുത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ ബാനര്‍ പോലും മാധ്യമ ക്യാമറകള്‍ക്ക് വേണ്ടിയാണ്യ. ഇതാണോ സമരരീതിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മഹാന്‍മാര്‍ ഇരുന്ന കസേരയാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തെരുവ് പ്രസംഗത്തിന്‍റെ ഭാഷ സഭയില്‍ ചേരില്ല. പരാമര്‍ശം പിന്‍വലിക്കും വരെ സഭാനടപടികളുമായി സഹകരണമില്ലെന്ന് പ്രഖ്യാപനം.
എന്തുപ്രസംഗിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. ബഹളത്തില്‍ മുങ്ങി സഭ പിരിഞ്ഞു. പിണറായി ഫാന്‍സ് അസോസിയേഷനില്‍ സ്‌പീക്കര്‍ അംഗമായെന്നാരോപിച്ച് പ്രതിപക്ഷം സഭവിട്ടു.
