രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നേരെ വെടിയുതിര്‍ത്തത്. 

ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ നടപടി നീചവും പ്രാകൃതവുമായ പ്രവൃത്തിയാണ്. പ്രവൃത്തിയെ നിയമസഭ അപലപിച്ചു. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി. 

" ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്." - മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

വെടിവെച്ചശേഷം മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിന്നും രക്തം ഒഴുകി വരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഗാന്ധി ചിത്രത്തിനു നേരെ വെടിവെച്ചശേഷം ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി വെടിവെച്ചുകൊന്ന ശേഷം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും, അണികൾക്ക് മധുരം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. 

ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സൈബർ വാരിയേഴ്സ് ഹിന്ദു മഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാ സഭ മുര്‍സാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റ് ഹാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചത്.