പൊലീസ് മനുഷ്യാവകാശ ലംഘകരാകുന്നുവെന്ന് മുഖ്യമന്ത്രി  പൊലീസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. പൊലീസ് മനുഷ്യാവകാശ ലംഘകരാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വിശദമാക്കി. വേലി തന്നെ വിളവ് തിന്നുന്ന പ്രവണ ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം