തിരുവനന്തപുരം: മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതിലെ പോലീസ് വീഴ്ചയെ ചൂണ്ടിക്കാട്ടി ഭരണ പക്ഷത്തിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേനക്കാര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ പ്രക്ഷുബ്ധമാക്കി. 

മറൈൻ ഡ്രൈവിലുണ്ടായത് നാടകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അതിനു പിന്നിൽ പ്രതിപക്ഷമാണെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പ്രസാദമൂട്ടിനു കൊണ്ടുവന്ന 15000 ലീറ്റർ ജലം പോലീസ് നോക്കിനിൽക്കെ ഗുണ്ടകൾ മറിച്ചുകളഞഅഞെന്നും പോലീസ് ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തുമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തോടാണ് മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രതികരണം.

പിണറായിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായ പ്രതിപക്ഷം നടത്തുളത്തിലിറങ്ങിയതോടെ നിയമസഭ സ്തംഭിച്ചു. ഇരുപക്ഷവും വാക്പോരുമായി കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്. 

സിപിഎമ്മും പോലീസും ഇടപെട്ടാണ് ഗുരുവായൂരിലേക്ക് കൊണ്ടുവന്ന ടാങ്കര്‍ ലോറിയിലെ വെള്ളം ഒഴിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചത്. . എന്നാൽ ഇതിനുപിന്നിൽ കോൺഗ്രസും ലീഗുമാണെന്നാണ് അബ്ദുൽ ഖാദർ എംഎൽഎ മറുപടി നൽകി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് വെള്ളം ഒഴുക്കിയതെന്നാണ് എംഎല്‍എ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്.‌