തിരുവനന്തപുരം: വീട്ടില്‍ രാഷ്‌ട്രീയം സംസാരിക്കാത്ത സൗമ്യനായ ഗൃഹ നാഥനാണ് പിണറായി വിജയനെന്ന് ഭാര്യയും മക്കളും. തിരക്കുകള്‍ക്കിടയിലും കുടുംബ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ടെന്നും പിണറായിയുടെ കുടുംബം പറയുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ പ്രിയ സഖാവിന് സാധിക്കണം. അതാണ് ഏറ്റവും വലിയ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിവ് പിണറായി രീതികളില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. രാഷ്‌ട്രീയം എന്നും പടിക്ക് പുറത്ത് നിര്‍ത്തിയ ആളാണ് പിണറായി വിജയനെന്നും ഭാര്യ കമല. ഫുട്ബോളും ബാഡ്മിന്റണും ഇഷ്‌ട സ്‌പോര്‍ട്സ് ഇനങ്ങള്‍. തമിഴ് പടങ്ങള്‍ കാണാന്‍ ഏറെ ഇഷ്‌ടം. മക്കളുടെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം ശ്രദ്ധിക്കുന്ന അച്ഛനാണ് പിണറായി വിജയനെന്ന് മകള്‍ വീണയും മകന്‍ വിവേകും.

മരുമകള്‍ ദീപയ്‌ക്കും പിണറായി വിജയന്‍ അച്ഛനോളം പ്രിയങ്കരന്‍. മുത്തഛന്റെ പുതിയ ദൗത്യത്തെ കുറിച്ച് ഒന്നും അറിയാതെ ചെറുമക്കള്‍ ഇഷാനും വിവാനും ബഹളം കൂട്ടി ഓടി നടന്നു