കാലവർഷക്കെടുതിയിൽപ്പെട്ടർവർക്കുള്ള ധനസഹായം ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽപ്പെട്ടർവർക്കുള്ള ധനസഹായം അടിയന്തരമായി വിതരണെ ചെയ്യണമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർദ്ദേശം നൽകി.
മരണമടഞ്ഞവരുടെ കുടുംബാഗങ്ങൾക്ക് നല്കുന്ന ധനസഹായത്തിനു പുറമെ വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷി നാശമുണ്ടായവർക്കും ഭേദപ്പെട്ട ധനസഹായം നൽകാന് ആണ് തീരുമാനം. ധനസഹായം കൂട്ടുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രെട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്ത്തനങ്ങള് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. അതേസമയം, ഉരുള്പൊട്ടലില് കാണാതായവര്ക്കായി തെരച്ചില് വ്യാപിപ്പിക്കാന് തീരുമാനമെടുത്തൂ. ഇതിനായി ഡോഗ് സ്ക്വാഡിന്റെ സഹായം തേടും.
