തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഓഫീസ് സമയത്ത് സീറ്റിലുണ്ടെന്ന് ഉറപ്പു വരുത്താന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളിലെ സമയബന്ധിത തീര്‍പ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ച അവലോകന യോഗത്തിന്റെ ആദ്യ ദിനം അഞ്ച് മന്ത്രിമാരാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഒറ്റക്കൊറ്റക്കും സര്‍ക്കാറിന്റെ പ്രവര്‍ത്തനം പൊതുവായും വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും ഫയലുനോട്ടവും കാര്യക്ഷമമാക്കണമെന്ന് പൊതു നിര്‍ദ്ദേശം. ഫയലുകളിലെ തീര്‍പ്പ് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ദിനം കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരായ മാത്യു ടി തോമസ്,ഏകെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, തോമസ് ചാണ്ടി സി രവീന്ദ്രനാഥ്,എന്നിവരുടെ വകുപ്പുകള്‍ സമഗ്രമായി വിലയിരുത്തി. എ.കെ.ബാലന്‍ സര്‍ക്കാറിന്റെ രണ്ടാം വര്‍ഷത്തില്‍ 12 വന്‍കിട വികസന പദ്ധതികള്‍. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുബന്ധ സൗകര്യം, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ്മെട്രോ, കൊച്ചി കൊയമ്പത്തൂര്‍ വാണിജ്യ ഇടനാഴി, ടെക്നോ പാര്‍ക്കിലേക്കും ടെക്നോ സിറ്റിയിലേക്കുമുള്ള ദേശീയ പാത കണക്ടിവിറ്റി തുടങ്ങിയവയെല്ലാം സമയ ബന്ധിതമായി തീര്‍ക്കാനുള്ള പദ്ധതി രൂപ രേഖ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് മുന്നല്‍ അവതരിപ്പിച്ചു.
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്‌ക്കുള്ള മികച്ച നിലയാണ് സംസ്ഥാനത്തുള്ളതെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിച്ച വേഗം പദ്ധതി നിര്‍വ്വഹണത്തിലില്ലെന്നാണ് പൊതു വിലയിരുത്തല്‍.
