തിരുവനന്തപുരം: കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാടില്ലെന്ന് കേരള കോൺഗ്ലസ് നേതാവ് പിജെ ജോസഫ്. മുൻപ് കർഷക വിരുദ്ധ നിലപാട് എടുത്തപ്പോൾ കേരള കോൺഗ്രസ് ഇടപെട്ട് തിരുത്തിയിട്ടുണ്ടെന്നും പിജെ ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കൂടിയാലോചനയക്ക് ശേഷമേ തീരുമാനം ഉണ്ടാവകുയുള്ളൂ എന്നും പിജെ ജോസഫ് പ്രതികരിച്ചു.