അപകടത്തിന് ഏതാനും നിമിഷങ്ങൾക്ക് മുന്പ് എയര്‍പോര്‍ട്ട് ടെര്‍മിനലിന് പൈലറ്റ് അപകട മുന്നറിയിപ്പ് നൽകുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. യന്ത്രതകരാറ് സംഭവിച്ചെന്നും ഇന്ധനം തീര്‍ന്നതായും പൈലറ്റ് പറയുന്നുണ്ട്. 9000 അടി ഉയരത്തിലാണ് വിമാനമിപ്പോഴുള്ളതെന്നും അടിയന്തരമായി വിമാനം താഴെയിറക്കാൻ അനുവധിക്കണമെന്നും ആവശ്യപ്പെടുന്നു. കൊളംബിയൻ മാധ്യമങ്ങളാണ് വിമാനത്തിൽ നിന്നുള്ള ഈ ശബദരേഖ പുറത്ത് വിട്ടത്.

ഇന്ധനം തീര്‍ന്നതിനാലാണ് വിമാനം തകര്‍ന്ന് വിണതെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ശബ്ദരേഖ. എന്നാൽ വാര്‍ത്തയോട് കൊളംബിയൻ അധികൃതരോ ബ്രസീൽ അതികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിന്‍റെ ബ്ലാക്ബോക്സ് പരിശോധിക്കുകയാണെന്നും ഇതിൽ നിന്നെന്തെങ്കിലും സൂചനകൾ കിട്ടിയാലെ പ്രതികരിക്കേണ്ട കാര്യമുള്ളുവെന്നാണ് ഇവരുടെ വാദം. അപകടത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഇതുവരെ ഇരുരാജ്യങ്ങളും ആരെയും ഏൽപ്പിച്ചിട്ടില്ല.

സത്യം കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കെന്നും ഇവര്‍പറയുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്രസീലിൽ നിന്ന് കൊളംബിയയിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്ന് വീണത്. ബ്രസീലിയൻ ക്ലബ് ഫുട്ബോൾ ടീം അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടെ 71 പേരാണ് അപകടത്തിൽ മരിത്തച്ചത്. 2 ഫുട്ബോൾ താരങ്ങളുൾപ്പെടെ രക്ഷപ്പെട്ട 6 പേരുചെ നില ഗുരുതരമായി തുടരുകയാണ്.