രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ഇന്ത്യ--ജപ്പാന്‍ 13ാ മത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്വീകരിച്ചു.

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ഇന്ത്യ--ജപ്പാന്‍ 13ാ മത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്വീകരിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. സൈനികരംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പു വക്കും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക് ഉച്ചവിരുന്ന് നൽകുന്നത്. അദാനി ഉൾപ്പെടെയുളള വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.