നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈന്‍ വഴി മാര്‍ക്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. അസാധുനോട്ടുകള്‍ മാറുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണബാങ്കുകള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് നല്‍കിയേക്കും. സഹകരണപ്രസ്ഥാനത്തിന് വേണ്ടി ദില്ലിയില്‍ ഇടതുപക്ഷവുമായി യോജിച്ച സമരം നടത്തുമെന്ന് എ കെ ആന്റണി ആവര്‍ത്തിച്ചു.
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജനഹിതമറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ നീക്കം. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് വഴി മാര്‍ക്കിടണമെന്നാണ് നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രതിപക്ഷപ്രതിഷേധം ശക്തമാകുകയും രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഗുജറാത്തിലുള്‍പ്പടെ ഉള്‍പ്പടെ രാജ്യവ്യാപകമായി സഹകരണബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ധനമന്ത്രി അരുണ്‍ ജെയ്റ്റിലുമായി കൂടിക്കാഴ്ച നടത്തി. നബാര്‍ഡിനെ ഉള്‍പ്പെടുത്തി സഹകരണബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. പ്രശ്നത്തിന് അടിയന്തരപരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‍ക്കു മുന്നില്‍ പ്രതിഷേധധര്‍ണ്ണനടത്തി. യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവര്‍ത്തിക്കുമ്പോഴും ദില്ലിയില്‍ യോജിച്ച് തന്നെ മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി വ്യക്തമാക്കി.
സഹകരണബാങ്കുകളിലെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഡിഎയിലെ ഘടകക്ഷിയായ ശിവശേന എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു.
