നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത ഭരണാധികാരി ലോകചരിത്രത്തിലില്ല, മോദിയ കുറിച്ച് അൽഫോൺസ് കണ്ണന്താനം.  

കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത് സ്വാഭാവികമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. മോദി സര്‍ക്കാരിനെ പോലെ പാവപ്പെട്ടവര്‍ക്ക് വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ മറ്റൊരു സര്‍ക്കാ‍ർ ലോക ചരിത്രത്തിൽ തന്നെ ഇല്ലെന്നാണ് അൽഫോൺസ് കണ്ണന്താനം പറയുന്നത്. നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാ‍ർ ഉണ്ട് ലോക ചരിത്രത്തിൽ എന്നും കണ്ണന്താനം ചോദിക്കുന്നു 

അഞ്ചര കോടി എൽപിജി കണക്ഷൻ ഇതിനകം നൽകി കഴിഞ്ഞു. രണ്ട് കോടി ആറ് ലക്ഷം കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ചു. 2022 ൽ എല്ലാവര്‍ക്കും വീടെന്നതാണ് മോദി സ‍ർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും കണ്ണന്താനം പറയുന്നു. വികസന നേട്ടങ്ങൾ പറയാൻ തുടങ്ങിയാൽ ഒരു ദിവസം കൊണ്ട് തീരില്ലെന്നും കണ്ണന്താനം കൂട്ടിചേർത്തു