ദക്ഷിണേന്ത്യയില്‍ വേരോട്ടം ഉറപ്പിക്കലാണ് കോഴിക്കോട് കൗണ്‍സില്‍ ലക്ഷ്യമെങ്കിലും ഉറി ആക്രമണം സമ്മേളനത്തിന്‍റെ അജണ്ട തന്നെ മാറ്റിമറച്ചു. രാഷ്ട്രീയ സാമ്പത്തിക പ്രമേയങ്ങള്‍ക്കൊപ്പം ഭീകരവാദത്തെ ശക്തമായി അപലപിക്കുന്ന പ്രമേയവും കൗണ്സിലിലുണ്ടാകുമെന്നുറപ്പാണ്. നാളെ ചേരുന്ന അഖിലേന്ത്യാ ഭാരവാഹിയോഗത്തിലും ഉറി ആക്രമണവും രാജ്യം സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളെ കുറിച്ചു ചര്‍ച്ചയുണ്ടാകും.
പാക്കിസ്ഥാന്‍ ശിക്ഷിക്കപെടാതെ പോകില്ലെന്ന ട്വിറ്റര്‍ സന്ദേശത്തിലുപരി എല്ലാവരും ഉറ്റുനോക്കുന്നത് പ്രധാന മന്ത്രിയുടെ വാക്കുകള്‍. ശനിയാഴ്ച കടപ്പുറത്തെ പൊതുസമ്മേളനത്തിലെയും ഞായറാഴ്ച കൗണ്‍സിലെയും മോദിയുടെ വാക്കുകള്‍ക്ക് അന്തരാഷ്ട്രാ പ്രാധാന്യം തന്നെയാണുള്ളത്.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എത്തുന്നതോടെ കോഴിക്കോട് വരും ദിവസം രാജ്യതലസ്ഥാനമായി തന്നെ മാറും. അയല്‍രാജ്യത്തിനെതിരായ മോദിയുടെ കോഴിക്കോടന്‍ പ്രസംഗം അന്താരാഷ്ട്രാ സമൂഹം ഏറെ ശ്രദ്ധയോടെയാകും ഉറ്റുനോക്കുക.
