ദില്ലി: പാകിസ്ഥാനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മാദി. ഇന്ത്യ മാത്രം വിചാരിച്ചാല്‍ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെങ്കില്‍ പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. സമാധാനം ആഗ്രഹിച്ചാണ് ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി ദില്ലിയില്‍ 60 രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള റെയ്‌സീന ഡയലോഗില്‍ പറഞ്ഞു.