ദില്ലി: മൻ കി ബാത്തിൽ ജീവിതത്തിൽ വിജയം കൈവരിച്ച സ്ത്രീകളെയും പദ്മാ അവാർഡ് ജേതാക്കളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപ്പനാ ചൗളയെ അനുസ്മരിച്ചു കൊണ്ട് മൻ കി ബാത്ത് ആരംഭിച്ച പ്രധാനമന്ത്രി, ചെറിയ പ്രായത്തിൽ അന്തരിച്ചെങ്കിലും കൽപ്പനാ ചൗള ലോകത്തിന് തന്നെ പ്രചോദനമായെന്നും പറ‍ഞ്ഞു. സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്ത വ്യക്തികൾക്കാണ് പദ്മാ പുരസ്കാരങ്ങൾ ഇത്തവണ സമ്മാനിച്ചതെന്ന് മോദി പറഞ്ഞു. കേരളത്തിൽ നിന്ന് പത്മ ശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.