ദില്ലി: കർഷക കമ്പനികൾക്ക് നികുതി ഇളവ് വലിയ പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമഗ്ര മേഖലകളെ സ്പർശിച്ച ബജറ്റാണിതെന്നും സാമ്പത്തിക വളർച്ച ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകനും ബിസിനസുകാരനും ഒരു പോലെ ഗുണം ചെയ്യുന്ന ബജറ്റാണിതെന്നും കർഷക വരുമാനം വർധിപ്പിക്കുക മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ആദിവാസി, ദളിത് മേഖലയ്ക്ക് ഒരു പോലെ ഗുണം ചെയ്യുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.