ജിഷ്ണുവിന്റെ അമ്മ മഹിജക്കും ബന്ധുക്കൾക്കുമെതിരെ ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐ ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നിൽ എസ് യു സിഐ സോളിഡാരിറ്റി ഗൂഢാലോചന ആരോപിക്കുന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ല. പിണറായി വിജയന്റെ തിരക്കഥയനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിനെ ഭയപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് കോടിയേരി ബാലകൃഷ്‍ണൻ തിരിച്ചടിച്ചു

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തിലായിരുന്നു അന്വേഷണം. പൊലീസ് നടപടിയെ തുടര്‍ന്ന് അഞ്ച് പൊതുപ്രവര്‍ത്തകര്‍ റിമാന്റിലുമാണ്. പൊലീസ് നടപടി ന്യായീകരിക്കുന്ന ആദ്യ റിപ്പോർട്ടിന് പിന്നാലെ ഐജി മനോജ് എബ്രഹാം ഡിജിപിക്ക് നൽകിയത് വസ്തുതാ റിപ്പോര്ട്ട് മാത്രം. പ്രശ്നം വഷളാക്കിയതിന് പിന്നിൽ എസ് യു സിഐ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ ഗൂഢാലോചനയുണ്ട്. സമരത്തിനെത്തിയ ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് സഹായം നൽകിയതിനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനും തെളിവുണ്ട്. ബന്ധുക്കളെ മുഴുവൻ വിട്ടയച്ചിട്ടും അറസ്റ്റിലായ പൊതുപ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര ജയിലിന് മുന്നൽ ഒരു മണിക്കൂറോളം പ്രതിഷേധിച്ചത് ബന്ധത്തിന് തെളിവെന്നും ഐജി വിശദീകരിക്കുന്നു. ഐജിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.


മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കാൻ സമയം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണൻ പറഞ്ഞു. സര്‍ക്കാറിനെ ഭയപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങൾ വിലപ്പോകില്ല