ദില്ലി: തിരക്കുള്ള ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത ആളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദില്ലി പൊലീസ്. ഫെബ്രുവരി 7നാണ് ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുടെ തൊട്ടടുത്തിരുന്ന ആള്‍ പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അവളെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തത്. 

പെണ്‍കുട്ടി ഇത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. 25000 രൂപയാണ് ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

മധ്യവയസ്‌കന്‍ കയ്യിലുള്ള ബാഗ് മടിയില്‍ വച്ചാണ് സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നത്. അടുത്തിരുന്നവര്‍ ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടിയുടെ ധീരമായ നടപടി. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയെ പിന്തുണച്ചും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.