മൂലമറ്റം: മൂലമറ്റത്ത് യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. 
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ബിജോയെ പൊലീസ് തെരയുകയാണ്

തോട്ടുചാലിൽ ബിജോയെന്ന ജറീഷിന്റെ അച്ഛൻ തോമസ് , അമ്മ ലീലാമ്മ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ്ചെയ്തതസ്. മകനെ കാണാനില്ലെന്ന് ജോമോന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തി തെരച്ചിലിൽ ഇവരുടെ വീട്ടിനകത്ത് രക്തം തളംകെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. 

രക്ത പരിശോധനയിൽ ഇത് ജോമോന്റെ രക്തമാണെന്ന് ഉറപ്പിച്ചതോടെ തോമസിനെയും ലീലാമ്മയേയും കസ്റ്റഡിയിലെടുത്ത് ചോദദ്യം ചെയ്തു. ഇവർ കുറ്റ സമ്മതെ നടത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോമോനെ സുഹൃത്തായ ബിജോയ് മദ്യപിക്കാനായാണ് വിളിച്ചു കൊണ്ടുപോയത്. വീട്ടിൽ നിന്ന് മദ്യപിക്കുന്നതിനിടെ അച്ഛൻ തോമസും ഒപ്പം കൂടി. ഇതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് തോമസിന്റെ മൊഴി.

ജോമോന്റെ മൃതദേഹം പിന്നീട് തോട്ടിലേക്കു വലിച്ചുകൊണ്ട് പോയി തള്ളുകയായിരുന്നു. മകനോടൊപ്പം കൊലപാതകത്തിൽ പങ്കാളിയായ തോമസിനെ രണ്ടാം പ്രതിയായും, തെളിവു നശിപ്പിക്കുകയും വിവരങ്ങൾ മറച്ചു വക്കുകയും ചെയ്ത ലീലാമ്മയെ മൂന്നാംപ്രതിയാക്കിയുമാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ട് ചെയ്തു.