കൊല്ലം: ആള് മാറി പൊലീസ് കസ്റ്റഡിയിലെടുത്ത് ഉപദ്രവിച്ച യുവതി മാനസികമായി തളര്‍ന്ന അവസ്ഥയില്‍. മൂന്ന് ദിവസം മുൻപാണ് കൊല്ലം കിളികൊല്ലൂരില്‍ മോഷണ കുറ്റം ആരോപിച്ച് യുവതിയേയും അഞ്ച് വയസുകാരൻ മകനെയും പൊലീസ് റോഡില്‍ തള്ളിയിട്ടത്. എന്നാല്‍ അന്വേഷണത്തിന്‍റെ ഭാഗമായി സംശയിച്ച ഒരാളെ ചോദ്യം ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് പൊലീസിന്‍റെ വിശദീകരണം

മകനെ സ്കൂളില്‍ ചേര്‍ക്കാൻ പോയ മുംതാസിന് പൊലിസില്‍ നിന്നും നേരിട്ട ദുരനുഭവമാണ് കേട്ടത്. മാലമോഷണ കേസിലെ പ്രതിയായ ഒരു യുവതി വെള്ള ചുരിദാറിട്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസെത്തിയത്. എത്തിയപ്പോള്‍ കണ്ണില്‍പ്പെട്ടത് വെള്ളചുരിദാറിട്ട മുംതാസിനെ. പിന്നെ കണ്ടത് പൊലിസിന്‍റെ അഴിഞ്ഞാട്ടം. സംഭവത്തിന് ശേഷം മാനിസികമായി തകര്‍ന്ന മുംതാസ് വീടിന് പുറത്തിറങ്ങുന്നില്ല. ഇനി മറ്റൊരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്ന് ഇവര്‍ പറയുന്നു.