തിരുവനന്തപുരം: നീറ്റ് പ്രവേശനത്തെ അട്ടിമറിച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍ സീറ്റ് വാദ്ഗാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് സ്വമേധയാ കേസെടുത്തത്. ശാസ്തമംഗലത്തെ സ്റ്റഡി വേള്‍ഡ് എന്ന സ്ഥാപനത്തിനെതിരായാണ് കേസ്.

നീറ്റ് പരീക്ഷ അട്ടിമറിച്ച് ഇഷ്ടമുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാമെന്നാണ് സ്റ്റഡി വേള്‍ഡിന്റെ വാഗ്ദാനം. ഒരു ലക്ഷം രൂപയാണ് കമ്മീഷനായി സ്ഥാപനം വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് സ്വമേധായ കേസെടുത്തത്. വാര്‍ത്തക്കു പിന്നാലെ സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുയ യുവമോര്‍ച്ചയും കെ എസ് യുവും സ്റ്റഡി വേള്‍ഡിലേക്ക് പ്രതിഷധേ മാര്‍ച്ച് നടത്തിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംശയങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കേസ് എടുത്തതെന്ന് മ്യൂസിയം സിഐ ഡിനില്‍ പറഞ്ഞു.