ഭാര്യയെ മര്‍ദ്ദിച്ചുകൊന്നു പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ലഖ്നൗ: ഭാര്യയ മര്ദ്ദിച്ച് കൊന്ന പൊലീസ് കോണ്സ്റ്റബിള് അറസ്റ്റില്. ഉത്തര്പ്രദേശിലെ ഈദയിലാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ കോണ്സ്റ്റബിള് വീട്ടില് നിന്നും വീണ്ടും മദ്യപിക്കാന് ശ്രമിച്ചു. എന്നാല് ഇതിനെ ഭാര്യ എതിര്ത്തതോടെയാണ് ഇയാള് സ്ത്രീയെ മര്ദ്ദിക്കാന് തുടങ്ങിയത്. മര്ദ്ദനമാണ് മരണകാരണമെന്ന് ഉയര്ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു.
