എടുത്തു ചാടി തീരുമാനമെടുക്കേണ്ട കേസല്ല അത് സെൻസേഷണൽ ആയ കേസാണത്
തിരുവനന്തപുരം:ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് കേരള വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈൻ. എടുത്തു ചാടി തീരുമാനമെടുക്കേണ്ട കേസല്ല അത്. സെൻസേഷണൽ ആയ കേസാണത്. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടിവരുന്നെന്നും പൊലീസ് അന്വേഷണത്തിന്‍റെ വേഗത പോരെന്നും ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞിരുന്നു.
ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കണമെന്നും രേഖാ ശര്‍മ്മ പറഞ്ഞിരുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം കിട്ടുന്നു.സർക്കാർ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. കുമ്പസാരം നിർത്തലാക്കണം. കുമ്പസാരത്തിലൂടെ സ്ത്രീകൾ ബ്ലാക്ക്മെയിലിംഗിന് ഇരകളാകുന്നുതായും രേഖാ ശര്‍മ്മ ആരോപിച്ചു.
