Asianet News MalayalamAsianet News Malayalam

പൊലീസിന് അഭിനന്ദന പ്രവാഹം; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡിജിപി

police gets appreciation in actress abduction case
Author
First Published Jul 12, 2017, 11:40 PM IST

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന പൊലീസിന് അഭിനന്ദന പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനമറിയിച്ച് നിരവധി സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കേസ് അന്വേഷണം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന ഉദ്ദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. 

കൂട്ടായ പരിശ്രമവും കൃത്യമായ ഏകോപനവുമാണ് അന്വേഷണത്തില്‍ ലക്ഷ്യം നേടാന്‍ സഹായിച്ചത്. കഴിവ് തെളിയിച്ച ഉദ്ദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. എഡിജിപി ഡോ. ബി സന്ധ്യ, ഐ.ജി ദിനേന്ദ്രകശ്യപ്, എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്, ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശന്‍,   പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡി.ജി.പി അഭിനന്ദിച്ചത്. സംസ്ഥാന സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഡി.ജി.പി നന്ദി പറയുന്നുമുണ്ട്.
 

Follow Us:
Download App:
  • android
  • ios