തിരുവനന്തപുരം: ഇതരസംസ്ഥാന മോഷണ സംഘം തലസ്ഥാനത്ത് എത്തിയതായി സംശയം. മോഷണത്തിന് മുന്നോടിയായി വീടുകളിൽ ഈ സംഘം പതിക്കാറുള്ള കറുത്ത ടേപ്പ് അമ്പലമുക്കിലെ ഒരു വീട്ടിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തി. അമ്പലമുക്ക് സ്വദേശി ജോർജ്ജിൻറെ വീട്ടിലെ ജനാലയിലാണ് കറുത്തേ ടേപ്പുകള്‍ പതിച്ചത്. പകൽ കറങ്ങി നടക്കുന്ന ഇതര സംസ്ഥാന മോഷ്ടാക്കള്‍ ഇത്തരം അടയാളങ്ങളാണ് വീടുകളിൽ പതിക്കാറുള്ളത്. കൂട്ടാളികൾക്കുള്ള സന്ദേശമാണ് ഇത് വഴി നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഇത്തരം അയാളങ്ങള്‍ കണ്ടാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് രാവിലെയാണ് വീട്ടുകാർ ടേപ്പ് കണ്ടത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചു. അമ്പലമുക്ക ഭാഗത്ത് രണ്ടാഴ്ചമുമ്പ് മൈസൂർ സ്വദേശികളായ ചിലരെ സംശയ കരമായ സാഹചര്യത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുതപ്പ് വിൽക്കാൻ എത്തിയെന്നായിരുന്നു ഇവർ പൊലീസിനോട് പറഞ്ഞത്. കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതോടെ ഏഴംഗ സംഘത്തെ പൊലീസ് ട്രെയിൽ കയറ്റിവിടുകയായിരുന്നു.
