തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തംപാലം രാജേഷിനെതിരെ കാപ്പാനിയമം ചുമത്തി. സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് രാജേഷ്. നിരവധി കേസില്‍ പ്രതിയായ രാജേഷിനെതിരെ കാപ്പാ ചുമത്താനുള്ള പൊലീസ് റിപ്പോര്‍ട്ടിന് കളക്ടര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.
ഇന്റലിജന്‍സ് റിപ്പോട്ടന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആരംഭിച്ച ഗുണ്ടാവേട്ടയുടെ ഭാഗമായാണ് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ ജയിലില്‍ കഴിയുന്ന രാജേഷിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റി. നേരത്ത ഒരു പ്രാവശ്യം രാജേഷിനെ കാപ്പ ചുമത്തി ജയിലടച്ചിരുന്നു.
