Asianet News MalayalamAsianet News Malayalam

കാത്തിരുന്ന കിട്ടിയ ആഡംബര വാഹനത്തിലെ അമിതാഹ്ളാദം, പണി കൊടുത്ത് പൊലീസ്

  • കാത്തിരുന്ന കിട്ടിയ ആഡംബര വാഹനത്തിലെ അമിതാഹ്ളാദം, പണി കൊടുത്ത് പൊലീസ്
police impound luxury vehicle immediately after delivery

ഏറെ കാത്തിരുന്ന ആഡംബര വാഹനം കൈയില്‍ കിട്ടിയതിന്റെ ആവേശം കാണിക്കാന്‍ പോയ യുവാവിന് പൊലീസ് നല്‍കിയത് എട്ടിന്റെ പണി. നിയമം മറന്ന് വണ്ടിയോടിച്ച യുവാവിന്റെ  വണ്ടി പൊലീസ് പിടിച്ചെടുത്തു. പട്രോളിങിനിറങ്ങിയ പൊലീസുകാരാണ് അമിതവേഗതയില്‍ ആഡംബര വാഹനമായ പോര്‍ഷെ പോകുന്നത് ശ്രദ്ധിച്ചത്. വണ്ടിയോടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ സെല്‍ഫിയെടുക്കാനും ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് യുവാവിനെ പിടികൂടിയത്. 

നാല്‍പത് കിലോമീറ്റര്‍ വേഗപരിധിയുള്ള സ്ഥലത്ത് നൂറ് കിലോമീറ്റര്‍ സ്പീഡിലായിരുന്നു യുവാവിന്റെ ആഹ്ളാദ ഡ്രൈവിങ്. ഏറെ ആഗ്രഹിച്ച് കിട്ടിയ വണ്ടി മുപ്പത് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിലായി. ഒപ്പം അമിത വേഗതയ്ക്കും അശ്രദ്ധമായി ഓടിച്ചതിന് പിഴയും. വാഹനം കൈയില്‍ കിട്ടി പത്ത് മിനിറ്റിനകമാണ് പൊലീസ് വണ്ടി കസ്റ്റഡിയില്‍ എടുത്തത്.

ആസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം. മുപ്പത്തിയേഴുകാരനായ ഡ്രൈവര്‍ ഇനി അടുത്ത കാലത്തൊന്നും അശ്രദ്ധമായി വണ്ടി ഓടിക്കില്ലെന്ന് ഉറപ്പാണ്. 

Follow Us:
Download App:
  • android
  • ios