പാറ്റ്ന: അവധി നിഷേധിച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. ഗ​യാ ജി​ല്ല​യി​ലെ പ​രൗ​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് ദാരുണമായ സം​ഭ​വം നടന്നത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗൗ​രി​ശ​ങ്ക​ർ താ​ക്കൂ​ർ (54) ആ​ണ് സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കിയത്.

അ​വ​ധി നി​ഷേധിച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേഷനിലെ തന്‍റെ മുറിയില്‍ കയറിയ ഇദ്ദേഹം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. വെ​ടി​വ​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​യെ​ത്തു​മ്പോ​ൾ മു​റി​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഗൗ​രി​ശ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​സാ​ഫ​ർ​പു​രി​ലെ ഹ​ർ​ദാ​സ്പു​ർ സ്വ​ദേ​ശി​യാ​ണ് ഗൗ​രി​ശ​ങ്ക​ർ.