കടവന്ത്രയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന വീട്ടമ്മ, 24 കാരിയായ വിദ്യാര്‍ഥിനി, മട്ടാഞ്ചേരിയിലെ മറ്റൊരു വീട്ടമ്മ എന്നിവരെ സുനില്‍കുമാര്‍ പതിവായി വിളിച്ചിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. മട്ടാഞ്ചേരിയിലെ വീട്ടമ്മയേയും വിദ്യാര്‍ഥിനിയേയും സംഭവത്തിന്റെ തുടക്കത്തില്‍ത്തന്നെ ചോദ്യം ചെയ്തു. കടവന്ത്രയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മറ്റൊരാള്‍ കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് കസ്റ്റഡിയിലുണ്ട്. സുനില്‍ കുമാറും ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. മുമ്പ് പാലായിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ജയിലിലായിരപ്പോള്‍ ഇവര്‍ അവിടെപ്പോയി കണ്ടിരുന്നു.
എന്നാല്‍ കൃത്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന വീട്ടമ്മ പൊലീസിനോട് പറഞ്ഞത്. സുനില്‍ കുമാറിനെ വര്‍ഷങ്ങളായി അറിയാം. തന്റെ കാറോടിക്കാന്‍ വന്നിട്ടുണ്ട്. ഇയാളുടെ സഹോദരിയേയും പരിചയമുണ്ട്. എന്നാല്‍ ക്വട്ടേഷന് പിന്നില്‍ സ്‌ത്രീയാണെന്ന് പ്രതി തന്നെ നടിയോട് സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിചയക്കാരായ സ്‌ത്രീകളെ ചോദ്യം ചെയ്യുന്നത്.
